ചെന്നൈ: കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ തീപ്പിടിത്തത്തിൽ ദമ്പതിമാർക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ മധുര ആനയൂർ എസ്.വി.പി നഗറിലാണ് സംഭവം. ശക്തികണ്ണൻ (43), ഭാര്യ ശുഭ എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
തകരാറായ എസിയിൽ നിന്ന് പുക ഉയരുന്നതുകണ്ട് ദമ്പതിമാർ മുറിയ്ക്ക് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ എസി പൊട്ടിത്തെറിക്കുകയായിരുന്നു. അഗ്നിശമനസേനയെത്തി തീയണച്ചതിനുശേഷം ഇരുവരുടെയും മൃതദേഹം പുറത്തെടുക്കുകയായിരുന്നു
ശക്തികണ്ണൻ, ഭാര്യ ശുഭ. മക്കളായ കാവ്യ കാർത്തികേയൻ എന്നിവർ ഒന്നിച്ചാണ് വെള്ളിയാഴ്ച രാത്രി വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ കിടന്നത്. എന്നാൽ മുറിയിൽ തണുപ്പ് കൂടുതലാണ് എന്ന് പറഞ്ഞ് മക്കൾ താഴത്തെ നിലയിലേക്ക് മാറുകയായിരുന്നു.മുറിയിൽ പുക ഉയരുന്നത് കണ്ട സമീപവാസികളാണ് മക്കളെ വിവരം അറിയിച്ചത്.
Discussion about this post