ന്യൂഡൽഹി: റെയിൽവേ ജീവനക്കാർക്ക് ദീപാവലി പ്രമാണിച്ച് 78 ദിവസത്ത ശമ്പളം ബോണസായി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. കേന്ദ്ര മന്ത്രിസഭയാണ് ബോണസ് നൽകാനുള്ള റെയിൽവേയുടെ നിർദേശം അംഗീകരിച്ചത്.
റെയിൽവേയിലെ നോൺ ഗസറ്റഡ് ജീവനക്കാർക്കാണ് ബോണസ് ലഭിക്കുക. രാജ്യത്തെ 11 ലക്ഷത്തിൽ കൂടുതൽ നോൺ ഗസറ്റഡ് ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. രാജ്യത്തെ 11 ലക്ഷം റെയിൽവേ ജീവനക്കാർക്ക് ഈ ബോണസ് ലഭിക്കുമെന്ന് റെയിൽവേ മന്ത്രി അനുരാഗ് താക്കൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷവും സമാനമായ തുകയുടെ ബോണസ് റെയിൽവേ ജീവനക്കാർക്ക് നൽകിയിരുന്നു. 2,081.68 കോടി രൂപയാണ് ബോണസ് നൽകാനായി ചിലവഴിക്കുക.