കൊല്‍ക്കത്ത: ദീര്‍ഘകാലമായി ബിജെപിയില്‍ പ്രവര്‍ത്തിച്ചു വന്നതും ത്രിപുരയിലെ സുര്‍മ മണ്ഡലത്തിലെ എം.എല്‍.എയുമായ ആഷിസ് ദാസ് പാര്‍ട്ടി വിട്ടു. തല മൊട്ടയടിച്ചുകൊണ്ടാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ദുഷ്പ്രവൃത്തികള്‍ക്കുള്ള പശ്ചാത്താപമാണ് തന്റെ ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തില്‍ ഒരു യജ്ഞം നടത്തുകയും ചെയ്തു. ത്രിപുരയില്‍ ബി.ജെ.പി രാഷ്ട്രീയ അരാജകത്വം വളര്‍ത്തുകയാണെന്ന് ആരോപിച്ച അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നും അതുകൊണ്ടാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നും പറയുന്നു.
നേരത്തെ ആഷിസ് ദാസ് പസ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പ്രശംസിക്കുകയും പ്രധാനമന്ത്രിസ്ഥാനത്തേക്ക് എത്താന്‍ അവര്‍ പ്രാപ്തയാണെന്നും വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി വിട്ട ആഷിസ് തൃണമൂല്‍കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post