ചെന്നൈ: നടന് അജിത്തിന്റെ വീടിന് മുന്നിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. അജിത്ത് കാരണം തന്റെ ജോലിയും വരുമാനവും ഇല്ലാതായെന്ന് ആരോപിച്ചാണ് യുവതി ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ചെന്നൈയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഫര്‍സാന എന്ന യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഫര്‍സാന അജിത്തിന്റെ വീടിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇഞ്ചപ്പാക്കത്ത് അജിത്തിന്റെ വീടിന് സമീപമുള്ള ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ അജിത്ത് എത്തിയിരുന്നു.
തുടര്‍ന്ന് താരത്തിനൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും എടുത്ത് സോഷ്യല്‍മീഡിയയിലും പങ്കിട്ടിരുന്നു. ഇത് കാരണമാണ് തനിക്ക് ജോലി നഷ്ടമായതെന്ന് ഫര്‍സാന ആരോപിച്ചു. അതേസമയം അജിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനാണ് ഫര്‍സാനയെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയതെന്നാണ് അധികൃതര്‍ പ്രതികരിച്ചു. ഫര്‍സാനയെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, അജിത്തോ കുടുംബമോ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.
Discussion about this post