ലഖ്നൗ: വിവാഹം കഴിഞ്ഞ് പത്തു ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യ എട്ടുമാസം ഗര്‍ഭിണിയാണെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്ത്. ഉത്തര്‍ പ്രദേശിലെ ബറേലി ഫോര്‍ട്ടിലാണ് സംഭവം. പത്തു ദിവസം മുന്‍പാണ് പ്രദേശവാസികളായ യുവാവും യുവതിയും വിവാഹിതരായത്.
യുവതിക്ക് കഠിനമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് യുവതി ഗര്‍ഭിണിയാണെന്ന സത്യം തിരിച്ചറിഞ്ഞത്. പരിശോധനയില്‍ യുവതി 8 മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായി. അതേസമയം, വിവാഹത്തിനു മുന്‍പു തന്നെ ഇരുവരും പ്രണയത്തിലായിരുന്നു എന്ന് യുവതിയുടെ കുടുംബം വാദിച്ചു.
എന്നാല്‍ ഈ ആരോപണം യുവതിയുടെ ഭര്‍ത്താവ് നിരസിച്ചു. യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു എന്നും ആ ബന്ധം വീട്ടുകാര്‍ സമ്മതിക്കാത്തതിനാലാണ് ഇപ്പോഴത്തെ വിവാഹം നടന്നതെന്നും അയല്‍വാസികള്‍ വെളിപ്പെടുത്തി. ഈ ബന്ധം വീട്ടുകാര്‍ നിഷേധിച്ചപ്പോള്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചതായും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ കുടുംബത്തിനെതിരെ വിവാഹത്തട്ടിപ്പ് യുവാവ് പരാതി നല്കി.
Discussion about this post