ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയിലെ സംഘര്‍ഷ സ്ഥലം സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ പോലീസ് തടയുകയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രിയങ്കയ്ക്ക് പിന്തുണയുമായി രാഹുല്‍ ഗന്ധി. പ്രിയങ്കയുടെ ധൈര്യത്തിന് മുന്നില്‍ ഉത്തര്‍പ്രദേശ് ഭരണകൂടം സ്തംഭിച്ചുപോയെന്ന് രാഹുല്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് പിന്തുണ പ്രഖ്യാപിച്ചത്.
प्रियंका, मैं जानता हूँ तुम पीछे नहीं हटोगी- तुम्हारी हिम्मत से वे डर गए हैं।
न्याय की इस अहिंसक लड़ाई में हम देश के अन्नदाता को जिता कर रहेंगे। #NoFear #लखीमपुर_किसान_नरसंहार
— Rahul Gandhi (@RahulGandhi) October 4, 2021
‘പ്രിയങ്ക, നീ പിന്മാറില്ലെന്ന് എനിക്കറിയാം. നിന്റെ ധൈര്യത്തിന് മുന്നില്‍ അവര്‍ ഭയന്നു. നീതിക്കായി അഹിംസയിലൂന്നിയുള്ള ഈ പോരാട്ടത്തില്‍ രാജ്യത്തിന്റെ അന്നദാതാക്കളെ നാം വിജയിപ്പിക്കും’- രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം കര്‍ഷക വിരുദ്ധ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അക്രമത്തിനിരയായി കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ കാണാനായി ഇന്ന് പുലര്‍ച്ചെയാണ് പ്രിയങ്ക ലഖിംപുര്‍ ഖേരിയിലെത്തിയത്.
പോലീസ് പ്രിയങ്കയെ തടഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷമായി. വാറന്റാ കാണിക്കൂ, ഇല്ലെങ്കില്‍ താന്‍ ഇവിടെ നിന്നും പോകില്ലെന്ന് പ്രിയങ്ക പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പ്രിയങ്കയെ പിടിച്ചുവലിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇത് കര്‍ഷകരുടെ രാജ്യമെന്നും കര്‍ഷകരെ കാണുന്നതില്‍നിന്ന് എന്തിന് തടയുന്നുവെന്നും പ്രിയങ്ക ചോദിച്ചു.
Priyanka Gandhi who was enroute Kheri has been detained at Sitapur by UP cops. pic.twitter.com/OB4VQ75Nay
— Arvind Gunasekar (@arvindgunasekar) October 4, 2021
നേരത്തേ സംഘര്‍ഷ സ്ഥലത്തേക്ക് പോകാനൊരുങ്ങിയ പ്രിയങ്കയെ ലക്നൗവില്‍ വച്ച് യുപി പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് അര്‍ധരാത്രിയോടെ കാല്‍നടയായി പ്രിയങ്കയും സംഘവും ലഖിംപുര്‍ ഖേരിയിലേക്ക് യാത്ര തിരിച്ചു. ശേഷം, പോലീസ് അനുമതിയോടെ വാഹനത്തിലായിരുന്നു പിന്നീടുള്ള യാത്ര.
Discussion about this post