ഗൂഡല്ലൂര്‍: നീലഗിരി പന്തല്ലൂര്‍ താലൂക്കില്‍ മഴവന്‍ ചേരമ്പാടി വയലില്‍ സ്വകാര്യ തോട്ടത്തിലെ ചതുപ്പില്‍ വീണ് ആനക്കുട്ടി ചെരിഞ്ഞു. ചതുപ്പിനടുത്തേയ്ക്ക് വനംവകുപ്പ് അധികൃതരെയും മറ്റും കയറാന്‍ അനുവദിക്കാതെ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. ആനക്കുട്ടിയുടെ ജഡം ഇതുവരെ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. പിന്തിരിഞ്ഞുപോകാന് കാട്ടാനക്കൂട്ടം തയ്യാറാകാത്തതാണ് അധികൃതരെ കുഴപ്പിക്കുന്നത്.
കുട്ടിയാനകള്‍ ഉള്‍പ്പെടുന്ന കാട്ടാനക്കൂട്ടം വെള്ളിയാഴ്ച രാത്രിയാണ് കൃഷിസ്ഥലത്തേക്ക് ഇറങ്ങിയത്. തുടര്‍ന്ന് കുട്ടിയാന ചതുപ്പില്‍ വീണ് ചെരിയുകയായിരുന്നു. ശനിയാഴ്ച രാവിലെ നാട്ടുകാര്‍ കാട്ടാനക്കുട്ടി ചെളിയില്‍ മുങ്ങി ചെരിഞ്ഞ നിലയില്‍ കാണുകയും വനംവകുപ്പിനെ വിവരം അറിയിക്കുകയുമായിരുന്നു.
രാവിലെ വനംവകുപ്പ് അധികൃതര്‍ എത്തിയെങ്കിലും വൈകുന്നേരം വരെ കാട്ടാനകള്‍ ചതുപ്പിലേക്ക് അടുക്കാന്‍ അനുവദിച്ചില്ല. ആനക്കൂട്ടത്തെ പ്രദേശത്തുനിന്ന് മാറ്റാന്‍ നടത്തിയ പല ശ്രമങ്ങളും പരാജയപ്പെട്ടു. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ നീണ്ടുപോവുകയാണ്.
Discussion about this post