ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ പുകവലിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരന്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് വിമാനം വൈകിയത് മൂന്നുമണിക്കൂര്‍. ഒടുവില്‍ യാത്രക്കാരനെയും കുടുംബത്തെയും പുറത്തിറക്കിയതിനു ശേഷം വിമാനം പുറപ്പെട്ടു.
അമൃത്സറില്‍ നിന്ന് ഡല്‍ഹി വഴി കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന വിസ്താര എയര്‍ലൈന്‍സിന്റെ യുകെ 707 വിമാനത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം അരങ്ങേറിയത്.
വിമാനത്തിനുള്ളില്‍ പുകവലിക്കാന്‍ അനുവദിക്കണമെന്ന് ഫ്ളൈറ്റ് അറ്റന്‍ഡിനോട് യാത്രക്കാരന്‍ ആവശ്യപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരുന്നതിനു മുമ്പായിരുന്നു സംഭവം. തുടര്‍ന്ന് വിമാനത്തിനുള്ളില്‍ പുക വലിക്കാന്‍ അനുവദിക്കില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് യാത്രക്കാരന്‍ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെയും കുടുംബത്തെയും ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം വിമാനം യാത്ര തുടര്‍ന്നു.
Discussion about this post