ന്യൂഡല്‍ഹി: 33 ഉല്‍പന്നങ്ങളുടെ ചരക്ക്, സേവന നികുതി (ജിഎസ്ടി) കുറയ്ക്കാന്‍ ഇന്നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ശനിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം.
26 ഉത്പന്നങ്ങളുടെ ജിഎസ്ടി 18-ല്‍ നിന്ന് 12-ഉം അഞ്ചും ശതമാനമാക്കി വെട്ടിക്കുറച്ചപ്പോള്‍ ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28-ല്‍ നിന്ന് 18 ആക്കിയും വെട്ടിക്കുറച്ചു.
ഏതെല്ലാം ഉത്പന്നങ്ങളുടെ നികുതിയാണ് കുറച്ചതെന്ന കാര്യം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ഡല്‍ഹിയില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം പുരോഗമിക്കുകയാണ്.