ന്യൂഡല്‍ഹി: കോടതി വിധി ബിജെപിക്ക് ക്ലീന്‍ചീറ്റ് നല്‍കിയെങ്കിലും റാഫേല്‍ ഇടപാടില്‍ വന്‍ ക്രമക്കേടെന്ന് കോണ്‍ഗ്രസ് നേതാവ് എസ് ജെയ്പാല് റെഡ്ഡി. കേടതിയെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചതാണ് കൂടുതല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. സിഎജി റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം അയോധ്യ വിഷയം ബിജെപിയുടെ തുരുമ്പിച്ച ആയുധമാണ്. ഇടതു പാര്‍ട്ടികളെ യുപിഎയുമായി സഹകരിപ്പിക്കാന്‍ ശ്രമിക്കുമെന്നും റെഡ്ഡി വ്യക്തമാക്കി. മാത്രമല്ല കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്നും ജെയ്പാല് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
Discussion about this post