മുംബൈ: എയര്‍ ഇന്ത്യ ടാറ്റയ്ക്ക് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റുമാണ്് എയര്‍ഇന്ത്യ വാങ്ങുന്നതിന് രംഗത്തുണ്ടായിരുന്നത്. അമിത് ഷാ അധ്യക്ഷനായ സമിതി തീരുമാനമെടുക്കും.
കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയെ വാങ്ങാനുള്ള ടാറ്റയുടെ തീരുമാനത്തിന് സര്‍ക്കാര്‍ അനുമതി ലഭിക്കുകയായിരുന്നു. ഇതുവരെ വാഗ്ദാനം ചെയ്തതില്‍ കൂടുതല്‍ തുക ടെന്‍ഡര്‍ നല്‍കിയത് ടാറ്റയാണ്. കൈമാറ്റകാര്യത്തില്‍ അമിത് ഷാ അധ്യക്ഷനായ സമിതി ഉടന്‍ തീരുമാനമെടുക്കും. ടെണ്ടര്‍ നടപടികള്‍ അംഗീകരിച്ചാല്‍ മാസങ്ങള്‍ക്കകം എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയേക്കും. 6000 കോടിയാണ് എയര്‍ ഇന്ത്യയുടെ കടം.
എയര്‍ ഇന്ത്യ ടാറ്റ സ്വന്തമാക്കുന്നതോടെ, 67 വര്‍ഷങ്ങള്‍ക്കു ശേഷം വിമാന കമ്പനിയുടെ ‘ഹോം കമിങ്’ ആയിരിക്കും ഇത്. 1932ല്‍ ടാറ്റ എയര്‍ലൈന്‍സായി ആരംഭിച്ച കമ്പനി 1946ലാണ് എയര്‍ ഇന്ത്യയായി പുനര്‍നാമകരണം ചെയ്യപ്പെടുന്നത്. 1953ല്‍ വിമാനക്കമ്പനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 1977 വരെ ജെആര്‍ഡി ടാറ്റ തന്നെയായിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്മാന്.
കടക്കെണിയിലായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 2018 ല്‍ ആദ്യമായി എയര്‍ ഇന്ത്യ വില്ക്കാന് സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴും ടാറ്റ താല്പര്യം പ്രകടിപ്പിച്ചിരിന്നു. എന്നാല്‍ 76 ശതമാനം ഓഹരികള്‍ വില്ക്കാന് ആണ് അന്ന് കേന്ദ്രം തീരുമാനിച്ചത്.
100 ശതമാനം ഓഹരികള്‍ വാങ്ങാതെ വിസ്താര – എയര്‍ ഇന്ത്യ ലയനം സാധ്യമാകാത്തതിനാലാണ് അന്ന് ടാറ്റ പിന്‍വാങ്ങിയത്. ഇപ്പോള്‍ പൂര്‍ണ്ണമായും സ്വകാര്യവത്കരണത്തിലേക്ക് കടന്നതോടെയാണ് ടാറ്റ വീണ്ടും താത്പര്യം പ്രകടിപ്പിച്ചത്. രണ്ട് ടെണ്ടറുകളാണ് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ എത്തിയിരുന്നത്. ടാറ്റായും സ്പൈസ് ജെറ്റുമായിരുന്നു എയര്‍ ഇന്ത്യ വാങ്ങുന്നതിന് താത്പര്യം പ്രകടിപ്പിച്ചത്.
കഴിഞ്ഞ ദിവസം രണ്ട് ടെണ്ടറുകളും ഓപ്പണ്‍ ചെയ്തതായാണ് സൂചന. ടെണ്ടറില്‍ ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്തിരിക്കുന്നത് ടാറ്റാ ഗ്രൂപ്പ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വിലയേക്കാള്‍ 3000 കോടി രൂപ അധികം ടാറ്റാ ടെണ്ടറില്‍ വാഗ്ദാനം ചെയ്തുവെന്നാണ് സൂചന. ഇക്കാര്യത്തില്‍ അമിത് ഷാ അധ്യക്ഷനായ സമിതിയാണ് അന്തിമ തീരുമാനമെടുക്കുന്നത്. ടെണ്ടര്‍ നടപടികള്‍ അംഗീകരിച്ചാല്‍ നാല് മാസത്തിനകം എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറും.
Discussion about this post