ജയലളിതയുടെ അത്യാധുനിക ഹെലികോപ്റ്റര്‍ ഇനി എയര്‍ ആംബുലന്‍സ്: സ്റ്റാലിന്‍ സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത ഉപയോഗിച്ചിരുന്ന അത്യാധുനിക ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍സ് ആക്കി മാറ്റാന്‍ ഒരുങ്ങി സ്റ്റാലിന്‍ സര്‍ക്കാര്‍.
തമിഴ്‌നാട്ടില്‍ നിലവില്‍ കോയമ്പത്തുരിലെ സ്വകാര്യ ആശുപത്രി മാത്രമാണ് എയര്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്നത്.

2006ലാണ് സംസ്ഥാന സര്‍ക്കാര്‍ ഇരട്ട എന്‍ജിനുള്ള ‘ബെല്‍ 412EP’ എന്ന ഹെലികോപ്റ്റര്‍ വാങ്ങിയത്. 2019 നവംബര്‍ വരെ ഉപയോഗിച്ച ഹെലികോപ്റ്റര്‍ 2,449 മണിക്കൂര്‍ മാത്രമാണ് പറന്നത്. പിന്നീട് മീനംപാക്കം വിമാനത്താവളത്തില്‍ നിര്‍ത്തിയിടുകയായിരുന്നു.

കഴിഞ്ഞ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വില്‍ക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഡിഎംകെ സര്‍ക്കാര്‍ വന്നതോടെ എയര്‍ ആംബുലന്‍സ് സര്‍വീസ് തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടനുബന്ധിച്ച് ചില പ്രധാന സര്‍ക്കാര്‍ ആശുപത്രി വളപ്പുകളില്‍ ഹെലിപാഡുകള്‍ നിര്‍മിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

Exit mobile version