ജയ്പൂർ: സർക്കാർ സ്കൂളിലേക്കുള്ള അധ്യാപക പരീക്ഷയിൽ കോപ്പിയടിച്ച അഞ്ച് പേർ അറസ്റ്റിൽ . രാജസ്ഥാനിലാണ് സംഭവം.
ബ്ലൂ ടൂത്ത് ഘടിപ്പിച്ച ചെരുപ്പിട്ടുകൊണ്ടായിരുന്നു ഉദ്യോഗാർത്ഥികളുടെ കോപ്പിയടി.സംസ്ഥാനത്തൊട്ടാകെയുള്ള അധ്യാപകർക്കായുള്ള രാജസ്ഥാൻ യോഗ്യതാപരീക്ഷയിൽ നടത്തിയ മുഴുവൻ തട്ടിപ്പ് റാക്കറ്റും പൊലീസ് കണ്ടെത്തി. ബ്ലൂടൂത്തും മൊബൈലും ഉപയോഗിച്ചാണ് കോപ്പിയടിച്ചത്.
‘ ചെരുപ്പിന്റെ ഉള്ളിൽ ഫോണും ബ്ലൂടൂത്ത് ഉപകരണവും ഉണ്ടായിരുന്നു. ഉദ്യോഗാർത്ഥിയുടെ ചെവിയിൽ ഒരു ഉപകരണം ഉണ്ടായിരുന്നു. പരീക്ഷാ ഹാളിന് പുറത്ത് നിന്ന് ആരെങ്കിലും അയാളെ കോപ്പിയടിക്കാൻ സഹായിച്ചതാവാം,” എന്നും പൊലീസ് പറഞ്ഞു.കോപ്പിയടി നടത്തിയ രീതിയെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
Discussion about this post