വൃക്കരോഗത്തിന് ചികിത്സിക്കാൻ പണമില്ല; പാലിൽ ഉറക്ക ഗുളിക കലർത്തി നൽകി മയക്കി; യുവാവ് ഭാര്യയെ പെട്രോൾ ഒഴിച്ചു കത്തിച്ചു

തിരുപ്പതി: വൃക്ക രോഗം ചികിത്സിച്ച് ഭേദമാക്കാൻ പണമില്ലാത്തതിനെ തുടർന്ന് യുവാവ് ഭാര്യയെ മയക്കി പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. പാലിൽ ഉറക്ക ഗുളിക ചേർത്ത് നൽകി മയക്കിയ ശേഷം യുവതിയെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു ഇയാൾ.

വൃക്കകൾ തകരാറിലാണെന്നും ജീവിക്കാൻ കഴിയില്ലെന്നും ഇയാൾ വിഡിയോ പുറത്തിറക്കിയിരുന്നു. ഇയാൾ ഒളിവിലാണ്. തിരുപ്പതി സ്വദേശി സത്യമൂർത്തിയാണ് ക്രൂരകൃത്യത്തിന് ശേഷം മുങ്ങിയത്.


ആരും അന്വേഷിക്കരുതെന്നും ദിവ്യയെ കൊന്ന് താൻ ആത്മഹത്യ ചെയ്യുമെന്നും ഇയാൾ വിഡിയോയിൽ പറഞ്ഞിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടർന്നു സ്വന്തം വീട്ടിലേക്കു പോയ ദിവ്യയെ കഴിഞ്ഞദിവസമാണു സത്യമൂർത്തി തിരികെ കൂട്ടിക്കൊണ്ടുവന്നത്.

ഇരുവർക്കും ഒന്നിച്ച് ക്ഷേത്രത്തിൽ പോകാമെന്ന് പറഞ്ഞാണ് ഇയാൾ ഭാര്യയെ വീട്ടിലെത്തിച്ചത്. പൊള്ളലേറ്റ ദിവ്യ അതീവ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. പ്രതിയ്ക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

Exit mobile version