ചെന്നൈ; പ്ലാസ്റ്റിക്ക് കവറുകളോട് ‘നോ’ പറഞ്ഞ് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട്ടില്‍ പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളില്‍ ഇനി മുതല്‍ പാര്‍സല്‍ ഭക്ഷണം സ്റ്റീല്‍ പാത്രങ്ങളില്‍ ലഭിക്കും. ജനുവരി ഒന്ന് മുതലാണ് ഇത് നടപ്പാക്കുക.
ഹോട്ടല്‍ ഭക്ഷണം കൊണ്ടുപോവാന്‍ പരിസ്ഥിതി സൗഹൃദപാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഭക്ഷണത്തിന്റെ വിലയും വര്‍ധിപ്പിക്കേണ്ടിവരും. ില വര്‍ധനവ് വില്‍പ്പനയെ ബാധിക്കുമെന്നതിനാലാണ് സ്റ്റീല്‍ പാത്രങ്ങളില്‍ പാര്‍സല്‍ ഭക്ഷണം നല്‍കാന്‍ തമിഴ്‌നാട് ഹോട്ടല്‍ അസോസിയേഷന്‍ (ടിഎന്‍എച്ച്എ) തീരുമാനമെടുത്തത്.
സ്റ്റീല്‍ പാത്രങ്ങളില്‍ ഭക്ഷണം വാങ്ങുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്ന് നിശ്ചിത തുക കരുതല്‍ ധനമായി വാങ്ങും. ഈ പാത്രങ്ങള്‍ തിരിച്ചു ല്‍കുമ്പോള്‍ പണവും മടക്കി നല്‍കും. പാത്രങ്ങള്‍ വാങ്ങാനാഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വിപണി നിരക്കിനേക്കാള്‍ കുറഞ്ഞ വിലയില്‍ പാത്രങ്ങള്‍ വാങ്ങാനാകും.
പ്ലാസ്റ്റിക്ക് നിരോധനം ഹോട്ടലുകള്‍ക്ക് വന്‍നഷ്ടമുണ്ടാക്കുമെന്നതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇളവുകള്‍ പ്രതീക്ഷിക്കുന്നതായും അസോസിയേഷന്‍ അംഗങ്ങള്‍ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് പാഴ്സല്‍ ഭക്ഷണം സ്റ്റീല്‍ പാത്രങ്ങളില്‍ നല്‍കാന്‍ തീരുമാനിച്ചത്.
Discussion about this post