പ്രധാനമന്ത്രിയുടെ വരുമാനത്തിൽ വർധനവ്; 22 ലക്ഷം വർധിച്ചതായി കണക്കുകൾ; 3.07 കോടി വരുമാനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാർഷികവരുമാനത്തിൽ വർധനവ്. മുൻ വർഷത്തേക്കാൾ വരുമാനം വർധിച്ചെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്. ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം മുൻ വർഷത്തെക്കാൾ 22 ലക്ഷം രൂപയുടെ വർധനവാണ് മോഡിക്കുണ്ടായത്.


ഇതോടെ വരുമാനം 2.85 കോടിയിൽ നിന്ന് 3.07 കോടി (3,07,68,885) ആയി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജംഗമവസ്തുക്കളായി 1.97 കോടി രൂപയുടെ വസ്തുവകകളാണ് പ്രധാനമന്ത്രിക്കുള്ളത്. സ്വന്തമായി വാഹനമില്ല. ലോൺ അടക്കമുള്ള മറ്റ് കടബാധ്യതകളും അദ്ദേഹത്തിനില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. മാർച്ച് 31 2021 വരെയുള്ള വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.

PM Modi

രേഖകൾ പ്രകാരം 1.5 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലുള്ളത്. കയ്യിൽ 36,000 രൂപയുമുണ്ട്. ഇതിനൊപ്പം ഗാന്ധിനഗർ എസ്ബിഐയിലെ അക്കൗണ്ടിൽ 1.86 കോടി രൂപ സ്ഥിരനിക്ഷേപമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 1.6 കോടി രൂപയായിരുന്നു. ഇതിനൊപ്പം 1.48 ലക്ഷം രൂപ വിലവരുന്ന നാല് സ്വർണമോതിരവും അദ്ദേഹത്തിനുണ്ട്.

YouTube video player

Exit mobile version