ന്യൂഡല്‍ഹി: രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുളള തട്ടിപ്പുകള്‍ കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി പഴയ രീതിയിലുള്ള എടിഎം കാര്‍ഡുകള്‍ക്ക് നിരോധനം.ഡിസംബര്‍ 31 മുതല്‍ മാഗ്നെറ്റിക് സ്ട്രെപ് എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല.
മറിച്ച് യൂറോ പേ മാസ്റ്റര്‍കാര്‍ഡ് വിസ(ഇംഎംവി) ചിപ്പുള്ള പിന് അധിഷഠിത എടിഎം കാര്‍ഡുകള്‍ മാത്രമേ ഡിസംബര്‍ 31ന് ശേഷം പ്രവര്‍ത്തിക്കുകയുളളു. ഇപ്പോള്‍ മാഗ്നറ്റിക് സ്ട്രൈപ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി നല്കാന് റിസര്‍വ് ബാങ്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
നിര്‍ദ്ദേശാനുസരണം ചില ബാങ്കുകള്‍ ഇതിനോടകം തന്നെ ഉപഭോക്താവിന് പഴയ എടിഎം കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള പുതിയ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. പുതിയ കാര്‍ഡില്‍ ഉപഭോക്താവിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്ന മൈക്രോ പ്രൊസസര്‍ ചിപ്പാണ് അടങ്ങിയിരിക്കുന്നത്.
Discussion about this post