ബംഗളൂരു: ചാമരാജ് പേട്ടിലുള്ള ട്രാന്‍സ്പോര്‍ട്ടിംഗ് കമ്പനിയുടെ ഗോഡൗണില്‍ വന്‍ സ്ഫോടനം. അപകടത്തില്‍ മൂന്നു പേര് മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കുന് അപകടമുണ്ടായത്.
സംഭവത്തില്‍, അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു. അതിനിടെ പൊട്ടിത്തെറി ഉണ്ടായ സ്ഥലത്തുനിന്ന് പടക്കങ്ങള്‍ കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പോലീസും ഈ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തുകയാണ്.
ബംഗളൂരുവിലെ തിരക്കേറിയ വ്യാപാര കേന്ദ്രത്തിലുള്ള ഗോഡൗണിലാണ് സ്ഫോടനമുണ്ടായത്. 85 ഓളം പാഴ്സലുകള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നു. ഇവയില്‍ രണ്ട് പാഴ്സലുകളാണ് പൊട്ടിത്തെറിച്ചത്. ഉഗ്രശബ്ദത്തോടെയാണ് സ്ഫോടനം നടന്നത്. ഏകദേശം രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഇതിന്റെ ശബ്ദം കേട്ടുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഗോഡൗണില്‍ ഉണ്ടായിരുന്ന രണ്ടുപേരും തൊട്ടടുത്തുള്ള കടയിലെ ഒരാളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post