ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ വിജയം ആഘോഷിക്കുന്ന കോണ്‍ഗ്രസിന് ചെറിയതായി ഒന്നു പാളിയെന്ന് തോന്നുന്നു. രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിച്ച് ദിവസങ്ങള്‍ക്ക് കഴിയുന്നതിന് മുമ്പേ സര്‍ക്കാരിനെതിരെ കര്‍ഷകര്‍ മാര്‍ച്ച് തുടങ്ങിയിരിക്കുകയാണ്. പുതിയ ആവശ്യങ്ങളാണ് ഇവര്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് മുന്നില്‍ വെച്ചിരിക്കുന്നത്. എന്നാല്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ രാഹുല്‍ ഗാന്ധിയ്ക്ക് വലിയ തിരിച്ചടിയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
അധികാരത്തിലേറി മണിക്കൂറുകള്‍ക്കുള്ളില്‍ കര്‍ഷകരുടെ വായ്പ എഴുതി തള്ളിയിട്ടും വേണ്ടവിധം കര്‍ഷകരെ കൈയ്യിലെടചുക്കാന് മുഖ്യമന്ത്രിക്കായില്ല. അതേസമയം ലോക്സഭാ ഇലക്ഷന് മുന്നോടിയായി കോണ്‍ഗ്രസിനെതിരെ കര്‍ഷക സംഘം തിരിഞ്ഞാല്‍ അത് തളര്‍ന്ന താമരയ്ക്ക് വളമാകും എന്നതും പ്രസ്കതമാണ്.
കര്‍ഷകരുടെ പുതിയ ആവശ്യങ്ങള്‍….
വെറുതെ ലോണ്‍ എഴുതി തള്ളിയിട്ട് കാര്യമില്ല. ജീവിക്കാനുള്ള മാര്‍ഗം സര്‍ക്കാര്‍ കാണിച്ചുതരണം അല്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കും എന്നാണ് കര്‍ഷകര്‍ പറയുന്നത്. പ്രധാനമായും വെള്ളത്തിന്റെ അപര്യാപ്തത നീക്കിതരണം, കാര്‍ഷിക മേഖലയ്ക്ക് വേണ്ട വളത്തിന്റെ ലഭ്യത ഉറപ്പുവരുത്തണം. ഹദൗത്ത് മേഖലയിലെ നിരവധി മേഖലകളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധത്തിലാണ് കര്‍ഷകര്‍. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഗവണിക്കുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്.
തങ്ങളുടെ പ്രശ്നങ്ങള്‍…
വളം വാങ്ങാനുള്ള കൗണ്ടറുകളില്‍ ദീര്‍ഘ നേരം കര്‍ഷകര്‍ ക്യൂ നില്‍ക്കുകയാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇവരെ പരിഗണിക്കുന്നത് പോലുമില്ല. ഇവര്‍ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധത്തിലാണ്. വളം വില്‍പ്പന ഏറ്റവും സമാധാനപരമായിട്ടാണ് നടന്നിരുന്നത്. എന്നാല്‍ കൃത്യമായ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ തിക്കും തിരക്കും വര്‍ധിച്ചു. ഇതില്‍ മൂന്ന് കര്‍ഷകര്‍ക്ക് സാരമായി പരുക്കേറ്റതാണ് കാര്യങ്ങള്‍ വഷളാക്കിയത്. കര്‍ഷകര്‍ക്ക് വേണ്ടിയാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്ന് അശോക് ഗെലോട്ട് അധികാരമേറ്റതിന് പിന്നാലെ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പറഞ്ഞ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് അധികാരമേറ്റ സര്‍ക്കാരിനെ ഇത്ര ചെറിയ കാര്യം കൊണ്ട് വിലയിരുത്തരുതെന്നാണ് ഗെലോട്ട് പറയുന്നത്.
അക്രമാസക്തരായി കര്‍ഷകര്‍…
ബുന്ദി ജില്ലയിലെ വളം ഡിപ്പോയില്‍ 3000 പേര് എത്തി സംഘര്‍ഷം സൃഷ്ടിക്കുന്നു.
ഇവര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജും നടത്തി. ഇതോടെ കര്‍ഷകര്‍ അക്രമാസക്തരായി. കര്‍ഷക ആക്ടിവിസ്റ്റായ ലോകേഷ് തിവാരി ഗദ്ദേപന്‍ മേഖലയില്‍ വന്‍ പ്രതിഷേധത്തിലാണ്. അതേസമയം ഈ പ്രശ്നങ്ങള്‍ക്ക് പെട്ടന്നു തന്നെ പരിഹാരം കണ്ടെത്തുമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post