ന്യൂഡല്‍ഹി : കോവിഷീല്‍ഡ് വാക്‌സീന്‍ അംഗീകൃതമല്ലെന്ന നിലപാട് തിരുത്തി ബ്രിട്ടന്‍. കോവിഷീല്‍ഡ്, ആസ്ട്രസെനെക വാക്‌സീനുകള്‍ അംഗീകരിക്കുന്നുവെന്നും പ്രശ്‌നം ഇന്ത്യയുടെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റിലാണെന്നും ബ്രിട്ടന്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്താതെ ഇന്ത്യക്കാരുടെ ക്വാറന്റീന്‍ പിന്‍വലിക്കുക സാധ്യമല്ലെന്നും യുകെ ഹൈക്കമ്മിഷണര്‍ വ്യക്തമാക്കി.
എന്നാല്‍ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.കോവിഡ് വാക്‌സീന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് യുകെയില്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം തിരിച്ചും നടപടിയുണ്ടാവുമെന്നും ഇന്ത്യ ബ്രിട്ടനെ അറിയിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെയാണ് യാത്രാ മാര്‍ഗനിര്‍ദേശം ബ്രിട്ടന്‍ പുതുക്കിയത്. ഇന്ത്യ സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കുകയുള്ളു എന്നതാണ് ബ്രിട്ടന്റെ നിലപാട്.
Discussion about this post