പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി ചുമതലയേറ്റു; അമരീന്ദര്‍ സിങ് ചടങ്ങ് ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി ചുമതലയേറ്റു. പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയാണ് ഇദ്ദേഹം. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിമാരായി എഎസ് രണ്‍ധാവയും ഒപി സോണിയും അധികാരമേറ്റു.

രാഹുല്‍ ഗാന്ധി പങ്കെടുത്ത ചടങ്ങിലേക്ക് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെയും ക്ഷണിച്ചിരുന്നു. എന്നാല്‍, പ്രതിഷേധിച്ച് അമരീന്ദര്‍ സിങ് ചടങ്ങ് ബഹിഷ്‌കരിച്ചു.
പഞ്ചാബിന്റെ ചരിത്രത്തിലെ പട്ടിക വിഭാഗത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഛന്നി.

അതേസമയം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നവ്‌ജോത് സിങ് സിദ്ദുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേരിടുമെന്ന എഐസിസി നിരീക്ഷന്‍ ഹരീഷ് റാവത്തിന്റെ പ്രസ്താവനക്കെതിരെ മുതിര്‍ന്ന നേതാവ് സുനില്‍ ഝാക്കര്‍ രംഗത്തുവന്നു.

Exit mobile version