ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ കാല്‍വഴുതി വീണു; യാത്രക്കാരുടെ ഇടപെടലില്‍ സ്ത്രീക്ക് പുനര്‍ജന്മം, സാഹസിക രക്ഷാപ്രവര്‍ത്തനം

Board Moving Train | Bignewslive

മുംബൈ: ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീണ സ്ത്രീക്ക് മറ്റുയാത്രക്കാരുടെ ഇടപെടലില്‍ പുനര്‍ജന്മം. മുംബൈയിലെ വാസൈ റോഡ് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

രണ്ട് സ്ത്രീകളും ഒരു പുരുഷനും ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ആദ്യം കയറാന്‍ ശ്രമിച്ച സ്ത്രീയാണ് കാല്‍ വഴുതി വീണത്. ഒപ്പമുണ്ടായിരുന്ന പുരുഷന്‍ സ്ത്രീയുടെ കൈയ്യില്‍ ബലമായി പിടിച്ചതുകൊണ്ട് മാത്രമാണ് അവര്‍ തീവണ്ടിക്ക് അടിയിലേക്ക് വീഴാതിരുന്നത്.

ഉടന്‍തന്നെ മറ്റുയാത്രക്കാര്‍ ഓടിയെത്തി സ്ത്രീയെ വലിച്ച് പുറത്തെടുത്തു. അതിനുശേഷമാണ് തീവണ്ടി നിന്നത്. സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിന്റെ വിഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.

Exit mobile version