ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് വാഗ്ദാന പെരുമഴയുമായി ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജരിവാള്‍. അധികാരത്തിലേറിയാല്‍ 6 മാസത്തിനകം ലക്ഷം പേര്‍ക്കു തൊഴില്‍, 5000 രൂപ പ്രതിമാസ അലവന്‍സ്, തൊഴില്‍ മേഖലയില്‍ 80 ശതമാനം സംവരണം തുടങ്ങിയ പ്രഖ്യാപനങ്ങളാണു ഉത്തരാഖണ്ഡിനായി കെജരിവാള്‍ നടത്തിയത്.
കെജരിവാളിന്റെ വാക്കുകള്‍;
‘ജനം അധികാരത്തില്‍ എത്തിച്ചാല്‍, സംസ്ഥാനത്തു തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കു ജോലി നല്‍കും. തൊഴിലില്ലാത്തവര്‍ക്കു പ്രതിമാസം 5000 രൂപ ധനസഹായം ഉറപ്പാക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ യുവാക്കള്‍ക്ക് 80 ശതമാനം സംവരണം ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ രൂപീകരിച്ച് 6 മാസത്തിനകം 1 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. ജോബ് പോര്‍ട്ടല്‍ സജ്ജമാക്കും’.
തൊഴിലില്ലായ്മ മൂലമാണു സംസ്ഥാനത്തെ യുവാക്കള്‍ മറ്റിടങ്ങളിലേക്കു കുടിയേറുന്നത്. ഉത്തരാഖണ്ഡിലെ യുവാക്കള്‍ക്ക് ഇവിടെത്തന്നെ ജോലി ലഭ്യമാക്കും. കൃത്യമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് അതു സാധ്യമാകും.
Discussion about this post