ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ‘വെള്ളമുള്ളിടത്ത് കുതിരയെ കൊണ്ടുപോകാം. പക്ഷേ, കുതിരയ്ക്ക് തോന്നാതെ വെള്ളം കുടിക്കില്ല’ എന്ന് സുബ്രഹ്മണ്യന് സ്വാമി ട്വിറ്ററില്‍ കുറിച്ചു.
12 കത്തുകള്‍ മോഡിക്ക് എഴുതിയെങ്കിലും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പരിഹരിക്കുന്നതിന് പ്രധാനമന്ത്രി മോഡിയോട് പറയാനുള്ള ഉപദേശങ്ങളുമായി കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് ധാരാളം ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ട്. കടയുടമകള്‍ വരെ വിളിക്കുന്നു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന നടപടികള്‍ ചൂണ്ടിക്കാട്ടി ഞാന്‍ ഇതുവരെ മോഡിക്ക് 12 കത്തുകള്‍ എഴുതിയിട്ടുണ്ടെന്നും പക്ഷേ അദ്ദേഹത്തിന് എന്റെ കത്തുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നുമാണ് സുബ്രമണ്യന്‍ സ്വാമിയുടെ ട്വീറ്റ്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ ചൂണ്ടിക്കാട്ടി നരേന്ദ്ര മോഡിക്കെതിരെ ശക്തമായ വിമര്‍ശനമാണ് സുബ്രമണ്യന്‍ സ്വാമി നിരന്തരം ഉന്നയിക്കുന്നത്.
Nowadays I get phone calls even from shop keepers asking me to suggest to Modi how to get out the current economic mess. I told them a horse can be taken to water but how to make it drink? I have written 12 letters to Modi on how to fix the economy but only acknowledged no action
— Subramanian Swamy (@Swamy39) September 18, 2021
Discussion about this post