ചെന്നൈ: കനത്ത മഴയില്‍ സബ്‌വേയിലുണ്ടായ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി വനിത ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. എസ്. സത്യയാണ് (35) മരിച്ചത്.
പുതുക്കോട്ട ജില്ലയിലെ വെള്ളല്ലൂര്‍ റെയില്‍വേ സബ് വേയിലാണ് ദുരന്തമുണ്ടായത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍തൃ മാതാവ് ജയത്തെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഡോ. സത്യ ഓടിച്ചിരുന്ന കാര്‍ വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ സബ് വേയില്‍ നാലടി ഉയരത്തില്‍ കെട്ടിനിന്ന വെള്ളത്തില്‍ കുടുങ്ങുകയായിരുന്നു. കാറില്‍ വെള്ളം കയറിയപ്പോള്‍ സീറ്റ്‌ബെല്‍റ്റ് ഊരാന്‍ കഴിയാതെ കുടുങ്ങിപ്പോയതാണ് അപകടകാരണം.
സംഭവ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കും സത്യയുടെ സീറ്റ് ബെല്‍റ്റ് നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല.
Discussion about this post