ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലില്‍ മാറ്റം കൊണ്ടുവരണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ്. മുത്തലാഖ് നിരോധന ബില്ലില്‍ നിന്ന് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കുള്ള വ്യവസ്ഥ കളയണമെന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം. പാര്‍ലമെന്റില്‍ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് ഇതിനായുള്ള ഭേദഗതി കൊണ്ടുവരും.
ബുധനാഴ്ച ചേര്‍ന്ന പാര്‍ലമെന്റ് യോഗത്തിനാണ് സര്‍ക്കാര്‍ മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് അവതരിപ്പിച്ചത്. എന്നാല്‍ പ്രതിപക്ഷം ഇത് തടഞ്ഞു. വാക്കാലോ, ഫോണിലൂടെയോ മുത്തലാഖ് ചൊല്ലുന്നത് കുറ്റകരമാകും എന്നാണ് നിലവിലെ വ്യവസ്ഥ. ഇത്തരക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവു ശിക്ഷ വ്യവസ്ഥ ചെയ്യുന്നു. ഇതിനെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും ഭേദഗതി നല്‍കും.
അതേസമയം ഇത്തരം കുറ്റം നിര്‍വ്വഹിക്കുന്നവര്‍ക്ക് മജിസ്ട്രേറ്റിന് ജാമ്യം നല്‍കാനുള്ള അധികാരം ഉണ്ടാകും, മുത്തലാഖിന് ഇരയാകുന്ന സ്ത്രീയുടെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ പരാതി നല്കാന് കഴീയൂ, എന്നടക്കമുള്ള വ്യവസ്ഥകള്‍ പ്രതിപക്ഷ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാരിന്റെ വാദം. പ്രതിപക്ഷം എതിര്‍ത്താലും ബില്ല് ലോക്സഭയില്‍ പാസ്സാകും
Discussion about this post