ഹൈദരാബാദ്: തെലങ്കാനയില്‍ ആറുവയസുകാരിയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പോലീസ് തേടുന്ന 30കാരനായ പ്രതിയെ എന്‍കൗണ്ടറില്‍ കൊല്ലുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി മല്ല റെഡ്ഡി.
കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണു പ്രതിയെ ഏറ്റുമുട്ടലില്‍ കൊല്ലുമെന്നു മന്ത്രി പറഞ്ഞത്. പ്രതിയെ ഉടന്‍ പിടികൂടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതി പൊലീസിന്റെ കസ്റ്റഡിലാണെന്നും ആരോപണമുണ്ട്. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കു സര്‍ക്കാര്‍ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു.
More photos and Clues to identify the accused in Saidabad ,Singareni Colony Rape Case. pic.twitter.com/ZaYPriaCGX
— హైదరాబాద్ సిటీ పోలీస్ Hyderabad City Police (@hydcitypolice) September 15, 2021
പ്രതി പല്ലാകൊണ്ട സ്വദേശി രാജുവിന്റെ ചിത്രങ്ങളും തെലങ്കാന പോലീസ് പുറത്തുവിട്ടു. വന്‍രോഷമാണ് കുട്ടിയുടെ കൊലപാതകത്തിനു പിന്നാലെ ഉയരുന്നത്. കുട്ടിയുടെ അയല്‍വാസി കൂടിയായ പ്രതിയാണ് ബലാല്‍സംഗം ചെയ്ത് കുട്ടിയെ കൊന്നതെന്നാണ് നിഗമനം. പ്രതിയുടെ വീട്ടില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണു മൃതദേഹം ലഭിച്ചത്.
Discussion about this post