ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ആദ്യപടിയായി ഉപയോഗിച്ചുവരുന്ന മാസ്കിന്റെ ഉപയോഗത്തിന് ഈ വര്‍ഷവും അവസാനമുണ്ടാകില്ലെന്ന മുന്നറിയിപ്പുമായി നീതി ആയോഗ് അംഗം വികെ പോള്‍. മാസ്ക് ധാരണം 2022 ലും തുടരേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു, കൂടാതെ ഫലപ്രദമായ മരുന്നുകള്‍ ആവശ്യമാണെന്നും പോള്‍ പറയുന്നു.
” കുറച്ച് കാലത്തേക്ക് മാസ്ക് ധരിക്കുന്നത് ഇല്ലാതാകാന്‍ പോകുന്നില്ല. അടുത്ത വര്‍ഷം വരെ നമ്മള് മാസ്ക് ധരിക്കുന്നത് തുടരും,” പോള്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമോ എന്ന ചോദ്യം തള്ളിക്കളയാനാകില്ലെന്ന് പോള്‍ പറഞ്ഞു. അടുത്ത മൂന്ന്-നാല് മാസത്തിനിടയില്‍ വാക്സിന് ഹെര്‍ഡ് ഇമ്മ്യൂണിറ്റിയുടെ വന്മതില് ഉണ്ടാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.
എല്ലാവരും ഒരുമിച്ച് ശ്രമിച്ചാല്‍ അത് നടക്കുമെന്നും അദ്ദേഹം പറയുന്നു. വരാനിരിക്കുന്ന ആഘോഷങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ കൊവിഡിന്റെ വ്യാപനം വലിയ രീതിയില്‍ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
Discussion about this post