ന്യൂഡൽഹി: ലോകത്ത് കോവിഡ് വാക്‌സിൻ വിതരണത്തിൽ മറ്റൊരു നാഴിക കല്ല് പിന്നിട്ട ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. രാജ്യത്തെ ആകെ വാക്സിനേഷൻ 75 കോടി കടന്നതോടെയാണ് ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് റീജിണൽ ഡയറക്ടർ ഡോ.പൂനം ഖേത്രപാൽ സിങ് രംഗത്തെത്തിയത്.
രാജ്യത്ത് ആദ്യത്തെ 10 കോടി ഡോസ് വാക്സിൻ നൽകാൻ 85 ദിവസമെടുത്തപ്പോൾ,പിന്നീട് 13 ദിവസത്തിനുള്ളിൽ 65 കോടിയിൽ നിന്ന് 75 കോടിയാക്കി ഡോസ് ഉയർത്താനായെന്ന് അവർ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഇന്ത്യ ഏറ്റവും മികച്ച വാക്സിനേഷൻ പ്രക്രിയയിലൂടെ ചരിത്രം സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ട്വീറ്റ് ചെയ്തിട്ടുണ്ട്.