ട്രാക്കിന് നടുവില്‍ മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീ; പാഞ്ഞടുത്ത ട്രെയിനിന് മുന്നില്‍ നിന്നും പ്ലാറ്റ്‌ഫോമിലേയ്ക്ക് വലിച്ചു കയറ്റി പോലീസുകാരന്‍, ഞെട്ടിക്കുന്ന രക്ഷാപ്രവര്‍ത്തനം, വീഡിയോ

Run Over By Train | Bignewslive

മുംബൈ: പാഞ്ഞടുത്ത ട്രെയിനിനു മുന്‍പില്‍ നിന്നും സ്ത്രീയെ അതിസാഹസികമായി രക്ഷപ്പെടുത്തി പോലീസുകാരന്‍. ഞെട്ടിപ്പിക്കുന്ന രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ സൈബറിടത്ത് തരംഗമായിരിക്കുകയാണ്. ട്രെയിന്‍ ഓടിക്കൊണ്ടിരുന്ന ട്രാക്കിന് നടുവില്‍ നിന്ന മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീക്കാണ് ഏക്നാഥ് നായിക് എന്ന പോലീസുകാരന്‍ രക്ഷകനായത്.

മഹാരാഷ്ട്രയിലെ വസായ് റോഡ് റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഹാനു- അന്ധേരി റൂട്ടില്‍ ഓടുന്ന ലോക്കല്‍ ട്രെയിന്‍ സ്റ്റേഷനിലേക്ക് അടുക്കുകയായിരുന്നു. ഈ സമയത്ത് പ്ലാറ്റ്ഫോമില്‍ പട്രോളിങ് നടത്തുകയായിരുന്ന മാനസിക അസ്വാസ്ഥ്യമുള്ള ഒരു സ്ത്രീ ട്രാക്കില്‍ നില്‍ക്കുന്നത് ഏക്‌നാഥ് കണ്ടു.

ട്രെയിന്‍ നിര്‍ത്താന്‍ മോട്ടോര്‍മാനോട് സിഗ്‌നല്‍ നല്‍കിയ ശേഷം സ്ത്രീയുടെ അടുത്തേക്ക് പാഞ്ഞ പോലീസുകാരന്‍ സ്ത്രീയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ച് ഉയര്‍ത്തുകയായിരുന്നു. രണ്ട് പോലീസുകാരും ഈ സമയം സ്ഥലത്തേക്ക് സഹായവുമായി എത്തി. സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ ധീരകൃത്യം ചെയ്ത പോലീസുകാരനെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.

Exit mobile version