ചെന്നൈ: തമിഴ് സംഗീത സംവിധായകൻ എസ്പിഎൽ സെൽവദാസൻ (49) അന്തരിച്ചു. ചെന്നൈ മുഗപ്പെയറിലുണ്ടായ വാഹനാപകടത്തിലാണ് മരണം. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
സെൽവദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലെ മീഡിയനിൽ തലയിടിച്ചു വീണ സെൽവദാസനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2016ൽ പുറത്തിറങ്ങിയ അന്തമാൻ എന്ന ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ച സെൽവദാസൻ സംഗീത ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
Discussion about this post