ന്യൂഡൽഹി: ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ നേടിയ നീരജ് ചോപ്ര തന്റെ ഓരോ അഭിലാഷവും പൂർത്തീകരിക്കുകയാണ്. സ്വന്തം മാതാപിതാക്കളുമൊന്നിച്ച് വിമാനയാത്രയെന്ന സ്വപ്നമാണ് നീരജ് ചോപ്ര ഇന്ന് രാവിലെ സാക്ഷാത്ക്കരിച്ചത്.
‘എന്റെ ചിരകാല അഭിലാഷമായ ഒരു ചെറിയ സ്വപ്നമാണ് ഇന്ന് പൂർത്തിയായത്. എന്റെ മാതാപിതാക്കളുമായി ഒരു വിമാനയാത്ര ഇന്ന് നടത്താനായതിൽ അതിയായ സന്തോഷം പങ്കുവെയ്ക്കുന്നു’ നീരജ് ചോപ്ര ട്വീറ്റ് ചെയ്തു.
2021ലെ മറ്റ് മത്സരങ്ങൾക്ക് താൽക്കാലികമായി ഒരു ഇടവേള നൽകുന്നുവെന്ന് കഴിഞ്ഞ മാസം നീരജ്പ്രഖ്യാപിച്ചിരുന്നു. ഒളിമ്പിക്സിന് ശേഷം ചെറിയൊരു വിശ്രമം താനാഗ്രഹിക്കുന്നു. 2022 മുതൽ ലോക കായിക വേദികളിൽ ശക്തമായ സാന്നിദ്ധ്യമായി ഇനി മാറേണ്ടതുണ്ട്. ഏഷ്യൻ ഗെയിംസും കോമൺവൽത്ത് ഗെയിംസും അടുത്തവർഷം പ്രധാന ലക്ഷ്യമാണെന്നും നീരജ് ചോപ്രപറഞ്ഞു.

A small dream of mine came true today as I was able to take my parents on their first flight.

आज जिंदगी का एक सपना पूरा हुआ जब अपने मां – पापा को पहली बार फ्लाइट पर बैठा पाया। सभी की दुआ और आशिर्वाद के लिए हमेशा आभारी रहूंगा 🙏🏽 pic.twitter.com/Kmn5iRhvUf
— Neeraj Chopra (@Neeraj_chopra1) September 11, 2021