ന്യൂഡല്‍ഹി: 2025ല്‍ ആര്‍എസ്എസ് നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യത്തെ ഓരോ വീട്ടിലും ഓരോ പ്രവര്ത്തകന് ഉണ്ടാകണമെന്നതാണ് ലക്ഷ്യമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്.
നാല് വര്‍ഷത്തിനുള്ളില്‍ സ്വയംസേവകര്‍ എല്ലാ ഗ്രാമങ്ങളിലും ശാഖകള്‍ വിപുലീകരിച്ച് ഓരോ വീടുകളിലും പ്രവര്‍ത്തകര്‍ ഉണ്ടാകാന്‍ എല്ലാവരും കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡിലെ സംഘടനയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ധന്‍ബാദിലെത്തിയ അദ്ദേഹം ജാര്‍ഖണ്ഡിലെയും ബീഹാറിലെയും മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ജീവിതം രാഷ്ട്രനിര്‍മ്മാണത്തിനായി അര്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നും നാളെയും അദ്ദേഹം സംസ്ഥാനത്തെ നൂറ് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.
രാജ്യത്തെ എല്ലാ ജനങ്ങളെയും ഹിന്ദുക്കളായാണ് കാണുന്നതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
Discussion about this post