അഹമ്മദാബാദ്: ലൗ ജിഹാദിനെതിരെ മുന്നറിയിപ്പുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഹിന്ദു പെണ്‍കുട്ടികളെ ”കെണി’യില്‍ പെടുത്തി വിവാഹം കഴിക്കുന്നവര്‍ക്കെതിരെ തന്റെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിജയ് രൂപാണി പറഞ്ഞു. ഗോവധത്തിനെതിരെയും ബിജെപി സര്‍ക്കാര്‍ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കന്നുകാലി വളര്‍ത്ത് ഉപജീവനമാര്‍ഗമായ മല്‍ധാരി വിഭാഗത്തിന്റെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. ഹിന്ദു പെണ്‍കുട്ടികളെ കെണിയില്‍പെടുത്തി വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നിയമത്തിലെ ചില വകുപ്പില്‍ ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ മാസം സ്റ്റേ ചെയ്തിരുന്നു.
Discussion about this post