റോഡ് കൈയ്യേറിയെന്ന് ആരോപിച്ച് ക്ഷേത്രം പൊളിച്ചുമാറ്റി; ഗുജറാത്ത് സര്‍ക്കാര്‍ ഹിന്ദു വിശ്വാസത്തെ ഹനിച്ചുവെന്ന് ആം ആദ്മി

അഹമ്മദാബാദ്: റോഡ് കൈയേറിയെന്നാരോപിച്ച് ക്ഷേത്രം പൊളിച്ചുമാറ്റിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി. സര്‍ക്കാര്‍ ഹിന്ദു വിശ്വാസത്തെ ഹനിച്ചുവെന്ന് ആം ആദ്മി ആരോപിച്ചുയ കഴിഞ്ഞ ദിവസമാണ് സൂറത്ത് മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍, അനധികൃതമായി റോഡ് കൈയേറിയെന്നാരോപിച്ച് കപോദരയിലെ ക്ഷേത്രം പൊളിച്ചുമാറ്റിയത്.

കനത്ത പൊലീസ് സംരക്ഷണ വലയത്തിലായിരുന്നു ക്ഷേത്രം പൊളിച്ചു മാറ്റുന്ന നടപടികള്‍ കൈകൊണ്ടത്. പ്രദേശത്തെ നിരവധി ഹിന്ദുമത വിശ്വാസികളുടെ പ്രാര്‍ത്ഥനാ കേന്ദ്രമാണ് തകര്‍ക്കപ്പെട്ടതെന്നാണ് ആം ആദ്മി നേതാവ് ഇസുധന്‍ ഗാധ്വി പറഞ്ഞു. ‘ദശാബ്ദങ്ങളായി നിലകൊള്ളുന്ന ക്ഷേത്രമാണ് രാംദേവ് പീര്‍ ക്ഷേത്രം. പ്രദേശത്തെ പലരും ജോലിയ്ക്ക് പോകുന്നതിന് മുന്‍പ് ഇവിടെ വന്ന് അനുഗ്രഹം വാങ്ങാറുണ്ട്,’ ഗാധ്വി പറഞ്ഞു.

ക്ഷേത്രം പൊളിക്കുമ്പോള്‍ പൂജാരി സമീപത്തിരുന്ന് കരയുന്നതിന്റെ ദൃശ്യങ്ങളടക്കം പങ്കുവെച്ചാണ് ഗാധ്വി വിമര്‍ശിച്ച് രംഗത്തെത്തിയത്. വിജയ് രൂപാണി സര്‍ക്കാര്‍ ഹിന്ദുവികാരത്തെ വ്രണപ്പെടുത്തിയെന്നും ഗാധ്വി പറഞ്ഞു. ക്ഷേത്രം പൊളിക്കുന്നതിന് മുന്‍പ് പുരോഹിതരോടൊ ഹിന്ദുസമുദായത്തില്‍പ്പെട്ട പണ്ഡിതരോടൊ ചോദിച്ചില്ലെന്നും ആം ആദ്മി ആരോപിച്ചു.

Exit mobile version