ലഖ്‌നൗ : മഥുരയിലും വൃന്ദാവനിലും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവും മാംസവില്‍പ്പനയും നിരോധിച്ചു. ഗണേശ് ചതുര്‍ഥിയുടെ ഭാഗമായാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
#UPCM श्री @myogiadityanath जी ने मथुरा-वृंदावन में श्री कृष्ण जन्म स्थल को केंद्र में रखकर 10 वर्ग कि.मी. क्षेत्र के कुल 22 नगर निगम वार्ड, क्षेत्र को तीर्थ स्थल के रूप में घोषित किया है।
@spgoyal @sanjaychapps1 @74_alok pic.twitter.com/wS6P6SnRYN— CM Office, GoUP (@CMOfficeUP) September 10, 2021
മഥുര-വൃന്ദാവന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്നും ഇത് തീര്‍ഥാടനകേന്ദ്രമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 22 വാര്‍ഡുകളാണ് ഈ പ്രദേശത്ത് ഉള്ളത്. ഇവിടെ മദ്യവും മാംസ വില്പനയും നിരോധിക്കുമെന്നും ഇത്തരത്തില്‍ മദ്യവും മാംസവും വില്‍പ്പന നടത്തുന്നവര്‍ മറ്റ് ജോലികളിലേക്ക് തിരിയണമെന്നും നേരത്തേ യോഗി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കേര്‍പ്പെടുത്തിയത്.