മുംബൈ: പ്രണയാഭ്യര്‍ത്ഥ നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടിലേയ്ക്ക് ക്യാഷ് ഓണ്‍ ഡെലിവറിയായി സെക്സ് ടോയ് അയച്ചു കൊടുത്ത് യുവാവിന്റെ പ്രതികാരം. കൂടാതെ പെണ്‍കുട്ടിയുടെ നമ്പര്‍ പോണ് സൈറ്റില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇയാള്‍ മുംബൈയില്‍ നിന്നും പിടിയിലായത്.
കുനാല്‍ അങ്കോല്‍ക്കര്‍ എന്നയാളാണ് അറസ്റ്റിലായത്. ഫെബ്രുവരി മാസത്തിലാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിക്ക് ഇയാള്‍ സെക്സ് ടോയ് ഇ-കൊമ്മേഴ്സ് സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്ത് അയച്ചുകൊടുക്കുകയായിരുന്നു. സാധനം ഓര്‍ഡര്‍ ചെയ്ത അഡ്രസ് ഉപയോഗിച്ച് പ്രതിയെ പിടികൂടാന്‍ പോലീസ് ശ്രമം നടത്തി. എന്നാല്‍, ഇയാള്‍ അഡ്രസ് നല്‍കാതെയായിരുന്നു സാധനം ഓര്‍ഡര്‍ ചെയ്തത്. ഇത് പോലീസിനെ വട്ടംകറക്കി.
തുടര്‍ന്ന് ഇയാളെ കണ്ടെത്താനായി പോലീസ് വിപിഎന്‍ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. പക്ഷേ, പെണ്‍കുട്ടിയുടെ വീട്ടിലേക്ക് സെക്സ് ടോയ് അയക്കുമ്പോള്‍ ഓരോ തവണയും പ്രതി തന്റെ ഐ.പി വിലാസം മാറ്റിയിരുന്നതായാണ് വിവരം. പ്രദേശത്തെ 500 ലധികം സേവനദാതാക്കളെ പോലീസ് സ്കാന്‍ ചെയ്തു. ഒടുവില്‍, സാങ്കേതിക അന്വേഷണവും ഗ്രൗണ്ട് ഇന്റലിജന്‍സും ഉപയോഗിച്ചാണ് കുനാലിനെ പോലീസ് കുടുക്കിയത്.
Discussion about this post