ന്യൂഡല്‍ഹി: സ്കൂളുകള്‍ തുറക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് വാക്സിന് നല്‍കുന്നത് നിര്‍ബന്ധമാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം. ലോകത്ത് എവിടെയും ഇത്തരമൊരു വ്യവസ്ഥ മുന്നോട്ട് വയ്ക്കുന്നില്ല. ഒരു ശാസ്ത്രീയ സംഘടനയും അങ്ങനെ ശുപാര്‍ശ ചെയ്യുന്നില്ല.
എന്നാല്‍ സ്കൂള്‍ ജീവനക്കാര്‍ക്ക് വാക്സിനേഷന് നല്‍കുന്നത് അഭികാമ്യമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രണ്ടാം തരംഗം തന്നെയാണ് ഇപ്പോഴും തുടരുന്നത്.
കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 68 ശതമാനവും കേരളത്തില്‍ നിന്നാണ്. കോവിഡ് വ്യാപനം കുറയ്ക്കാന്‍ ആഘോഷങ്ങള്‍ പരിമിതമായ രീതിയില്‍ മാത്രം നടത്തേണ്ടതാവശ്യമാണ്. രണ്ട് ഡോസ് വാക്സിന് സമ്പൂര്‍ണ സുരക്ഷ നല്‍കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post