കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി. ബംഗാളിലെ ബിജെപി രഥയാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തി കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച്. കഴിഞ്ഞ ദിവസം അനുമതി നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപി മൂന്ന് രഥയാത്രകളാണ് ബംഗാളില്‍ നടത്തുന്നത്. ഇതിന് നേരത്തെ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടാകും എന്ന കാരണത്താലായിരുന്നു അനുമതി നിഷേധിച്ചത്.
തുടര്‍ന്ന് രഥയാത്രകള്‍ നടത്താന്‍ ബിജെപിക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് അനുമതി നല്‍കിയിരുന്നു. ഈ വിധിക്കെതിരെ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ പുതിയ ഉത്തരവ്.
Discussion about this post