പട്ന: ഹനുമാന് ചാലീസ ജപിക്കാന്‍ ബിഹാര്‍ നിയമസഭാ മന്ദിരത്തില്‍ പ്രത്യേക മുറി അനുവദിക്കണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ ഠാക്കൂര്‍.ഇതോടൊപ്പം ചൊവ്വാഴ്ച അവധി ദിനമാക്കണമെന്നും എംഎല്‍എ ആവശ്യപ്പെടുന്നു. ജാര്‍ഖണ്ഡ് നിയമസഭാ മന്ദിരത്തില്‍ നമാസ് അനുഷ്ഠിക്കാന്‍ പ്രത്യേക മുറി അനുവദിച്ച പശ്ചാത്തലത്തിലാണ് ഠാക്കൂറിന്റെ ആവശ്യം.
ഭരണഘടന എല്ലാവര്ക്കും തുല്യാവകാശം വിഭാവന ചെയ്യുന്നതിനാല്‍ നമാസിനു മുറി നല്കിയാല് ഹനുമാന് ചാലീസയ്ക്കും അതനുവദിക്കണമെന്നു ഠാക്കൂര്‍ പറഞ്ഞു. ബിജെപിക്കാര്‍ വിവാദമുണ്ടാക്കി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നു ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി സംഭവത്തില്‍ പ്രതികരിച്ചു. ജാര്‍ഖണ്ഡിലെ സാഹചര്യം കണക്കിലെടുത്താണ് അവിടെ നമാസിനു മുറി അനുവദിച്ചത്. ബിഹാറില്‍ ഭരണത്തിലുള്ള ബിജെപി ആരോടാണ് ആവശ്യമുന്നയിക്കുന്നതെന്നും തിവാരി ചോദിച്ചു. നിയമസഭാ മന്ദിരത്തില്‍ നമാസിനു മുറി അനുവദിച്ചതിനെതിരെ ജാര്‍ഖണ്ഡില്‍ ബിജെപി എംഎല്‍എമാര്‍ പ്രതിഷേധം തുടരുകയാണ്.
ജാര്‍ഖണ്ഡ് നിയമസഭാ മന്ദിരത്തിനുള്ളില്‍ രണ്ടു ദിവസമായി ബിജെപി എംഎല്‍എമാര്‍ ഭജനയും ഹനുമാന് ചാലീസ ജപവുമായി സമരവും നടത്തി വരികയാണ്. നമാസിനു മുറി അനുവദിച്ചതിനെതിരെ ബിജെപി നേതൃത്വം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു നിയമസഭാ മന്ദിരത്തില്‍ ഏതെങ്കിലും ഒരു മതത്തിനു മാത്രമായി മുറി അനുവദിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്നാണ് വാദം.
Discussion about this post