കോയമ്പത്തൂര്‍: തമിഴ്നാട്ടിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ജിഎസ് സമീരന്‍. വാര്‍ത്താ എജന്‍സിയായ എ.എന്‍.ഐയുടെ റിപ്പോര്‍ട്ട് തള്ളിയാണ് കളക്ടര്‍ രംഗത്തെത്തിയത്.
നേരത്തെ കോയമ്പത്തൂര്‍ സ്വദേശിക്ക് നിപ വൈറസ് ബാധിച്ചുവെന്ന് കളക്ടര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധിച്ചിട്ടുണ്ടെന്നു. അതുകൊണ്ട് തന്നെ രോഗം പടരാതിരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായിട്ടുമാണ് താന്‍ പറഞ്ഞതെന്നും ജില്ലാ കലക്ടര്‍ അദ്ദേഹം വ്യക്തമാക്കി.
This is a wrong information. One Nipha case has been reported in Calicut,Kerala. In Coimbatore we are taking all necessary precautions in the border, I have told on record.@ANI may immediately delete the tweet to avoid any panic through this misinformation. https://t.co/SbFGZXiaH7
— District Collector, Coimbatore (@CollectorCbe) September 6, 2021
നേരത്തെ കേരളത്തില്‍ നിപ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ്നാട്ടിലും പരിശോധന കര്‍ശനമാക്കിയിരുന്നു. കനത്ത പനിയുമായി വരുന്ന എല്ലാവരെയും നിപ ടെസ്റ്റിന് വിധേയമാക്കുമെന്ന് കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു