മതപരിവര്‍ത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനില്‍ പാസ്റ്റര്‍ക്ക് ക്രൂരമര്‍ദ്ദനം. റായ്പൂരില്‍ പോലീസ് സ്റ്റേഷനുള്ളില്‍ വെച്ചാണ് തീവ്രവലതുപക്ഷ ഹിന്ദുത്വ അനുഭാവികള്‍ പാസ്റ്ററെ കൈയ്യേറ്റം ചെയ്തത്. മതപരിവര്‍ത്തനം സംബന്ധിച്ച പരാതിയില്‍ ചോദ്യം ചെയ്യാനായി പോലീസ് പാസ്റ്ററെ വിളിച്ചുവരുത്തിയതായിരുന്നു. ഇവിടേയ്ക്ക് തീവ്രവലതുപക്ഷ അനുഭാവികളും എത്തുകയായിരുന്നു.
Raipur police today called two Christian pastors on a complaint of RW that they were converting Hindus.
Soon RW goons barged into the thana and beat up the pastors in the presence of policemen."If Christians are not safe even in thanas, what can we expect," a pastor told me. pic.twitter.com/uE1Za9L1Lc
— Ashutosh Bhardwaj (@ashubh) September 5, 2021
ഇവരും പാസ്റ്റര്‍ക്ക് ഒപ്പം എത്തിയവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റം സ്റ്റേഷനകത്ത് കൈയ്യാങ്കളിയില്‍ എത്തുകയായിരുന്നു. റായ്പൂറിലെ പുരാനി ബസ്തി പോലീസ് സ്റ്റേഷനിലാണ് അക്രമം നടന്നത്. റായ്പൂരിന് സമീപമുള്ള ഭട്ടഗാവ് മേഖലയില്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു പോലീസിന് ലഭിച്ച പരാതി.
A pastor was allegedly beaten inside a police station in Raipur pic.twitter.com/jjNFgz2JGg
— Anurag Dwary (@Anurag_Dwary) September 5, 2021
സ്റ്റേഷന്റെ ചുമതലയിലുള്ള ഉദ്യോഗസ്ഥന്റെ മുറിയിലേക്ക് പാസ്റ്ററെ നീക്കിയെങ്കിലും അതിക്രമം പിന്നെയും തുടരുകയായിരുന്നു. ചെരുപ്പുകൊണ്ടും ഷൂ കൊണ്ടും അക്രമികള്‍ പാസ്റ്ററെ ആക്രമിക്കുന്ന വീഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അക്രമസംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു.
Discussion about this post