പട്ന: ട്രെയിന്‍ യാത്രയില്‍ അടിവസ്ത്രം മാത്രം ധരിച്ച് ഡെജിയു എംഎല്‍എ ഗോപാല്‍ മണ്ഡല്. പട്നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്സ്പ്രസിലാണ് സംഭവം. കൂടാതെ, എംഎല്‍എയുടെ വേഷവിധാനത്തെ ചോദ്യം ചെയ്ത സഹയാത്രക്കാരെ അസഭ്യം പറയുകയും വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സ്ത്രീകള്‍ ഉള്‍പ്പെടെ യാത്ര ചെയ്തിരുന്ന കംബാര്ട്മെന്റിലാണ് ഗോപാല്‍ മണ്ഡല് അടിവസ്ത്രം ധരിച്ച് യാത്ര ചെയ്തത്. വ്യാഴാഴ്ച രാത്രി പ്ടനയില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു യാത്ര. സഹയാത്രികനായിരുന്ന പ്രഹ്ളാദ് എന്നയാളാണ് എംഎല്‍എയെ ചോദ്യം ചെയ്തത്.
എംഎല്‍എയാണ് എന്നറിയാതെയാണ് താന്‍ ചോദ്യം ചെയ്തതെന്നും എന്നാല്‍ ക്ഷുഭിതനായ ഗോപാല്‍ മണ്ഡല് തന്റെ സഹോദരിയേയും അമ്മയേയും ചേര്‍ത്ത് അസഭ്യം പറയുകയായിരുന്നുവെന്നും പ്രഹ്ളാദ് ആരോപിച്ചു. വിഷയത്തില്‍ നേരിട്ട് പ്രതികരിക്കാന്‍ എംഎല്‍എ ഇനിയും തയ്യാറായിട്ടില്ല.
Discussion about this post