അമിത മദ്യലഹരിയിയില്‍ രോഗിയായ അമ്മയെ മര്‍ദ്ദിച്ചു; 10-ാം ക്ലാസുകാരന്‍ പിതാവിന്റെ നെഞ്ചില്‍ കത്തി കുത്തി ഇറക്കി

ചെന്നൈ: അമിത മദ്യലഹരിയില്‍ അമ്മയെ മര്‍ദ്ദിച്ച പിതാവിനെ 5 വയസുകാരന്‍ മകന്‍ കുത്തികൊലപ്പെടുത്തി. തിരുപ്പൂര്‍ ഭാരതിദാസന്‍ നഗറില്‍ നടന്ന സംഭവത്തില്‍ ശ്രീരാം (49) എന്നയാളാണു കൊല്ലപ്പെട്ടത്. സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ മര്‍ദ്ദിക്കുന്നത് പതിവായതോടെയാണ് പിതാവിനെ കൊലപ്പെടുത്തിയത്.

ശ്രീറാമും ഭാര്യ ശ്രീരേഖയും ഒരു വസ്ത്രശാലയിലെ കന്റീന്‍ നടത്തിയിരുന്നു. മകന്‍ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ശ്രീരാമും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതു കുട്ടിയെ അസ്വസ്ഥനാക്കിയിരുന്നതായി പോലീസ് പറയുന്നു.

murdering father | Bignewslive

കഴിഞ്ഞ ഞായറാഴ്ച മദ്യപിച്ചെത്തിയ ശ്രീരാം ശ്രീരേഖയെ മര്‍ദിച്ചു. മകന്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ഇതോടെയാണു പിതാവിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയത്.

Exit mobile version