ഉത്തര്‍പ്രദേശ്: യാത്രയ്ക്കിടെ ട്രെയിനില്‍ പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും സുരക്ഷ ഉറപ്പാക്കി റെയില്‍വേ ഉദ്യോഗസ്ഥര്‍. ഗൊരഖ്പൂര്‍ പന്‍വേല്‍ എക്‌സ്പ്രസ് യാത്രക്കാരിയാണ് ട്രെയിനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അമ്മയെയും കുഞ്ഞിനെയും മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ ഭുസാവല്‍ സ്റ്റേഷനില്‍ ഇറക്കുകയും അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. വനിതാ ഡോക്ടര്‍ അമ്മയെയും കുഞ്ഞിനെയും പരിശോധിക്കുകയും ഇരുവരെയും കൂടുതല്‍ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അമ്മയുടെയും കുഞ്ഞിന്റെയും രണ്ട് ചിത്രങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്. ആദ്യത്തെ ചിത്രത്തില്‍ കാണിക്കുന്നത് ബ്ലാങ്കറ്റില്‍ പൊതിഞ്ഞ കരയുന്ന കുഞ്ഞിനേയാണ്. രണ്ടാമത്തെ ചിത്രത്തില്‍ ആശുപത്രിക്കിടക്കയില്‍ അമ്മയ്ക്കരികെ ഉറങ്ങുന്ന കുഞ്ഞിനെയാണ് കാണിക്കുന്നത്.
നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്. സുരക്ഷിത പ്രസവത്തിന് കൃത്യസമയത്ത് വൈദ്യ സഹായം എത്തിച്ച റെയില്‍വേ അധികൃതരെ ആളുകള്‍ പ്രശംസിക്കുന്നുണ്ട്.
Baby Girl delivered in Train:
A lady passenger travelling in Train no.05065 Gorakhpur – Panvel delivered a baby girl enroute.
She was immediately attended by a lady Railway Dr. at Bhusawal station.She was provided medicines & shifted to Civil Hospital for further treatment. pic.twitter.com/OXdXuOChMu— Ministry of Railways (@RailMinIndia) August 30, 2021