കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി എംഎൽഎ തന്മയ് ഘോഷ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബിഷ്ണുപുർ എംഎൽഎയാണ് തൻമയ് ഘോഷ്. ബിജെപി പ്രതികാര രാഷ്ട്രീയം കളിക്കുന്നെന്ന് ആരോപിച്ചാണ് തൻമയ് പാർട്ടി വിട്ടത്. മുൻ തൃണമൂൽ നേതാവായ തന്മയ് ഘോഷ് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ബിജെപിയിൽ ചേർന്നത്. പശ്ചിമ ബംഗാളിലെ ജനങ്ങൾക്കിടയിൽ അരാജകത്വം സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നും അതിനാലാണ് താൻ പാർട്ടി വിട്ട് തൃണമൂലിൽ ചേർന്നതെന്നും മാധ്യമപ്രവർത്തകരോട് ഘോഷ് പറഞ്ഞു.
പശ്ചിമ ബംഗാളിന്റെ ക്ഷേമത്തിനായി തൃണമൂൽ കോൺഗ്രസിൽ ചേരാൻ താൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി മമതാ ബാനർജിയുടെ കൈകൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും തൻമയ് ഘോഷ് പറഞ്ഞു.
മാർച്ചിലാണ് തൻമയ് ഘോഷ് തൃണമൂൽ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. അതിന് മുൻപ് തൃണമൂൽ യൂത്ത് പ്രസിഡന്റും പ്രാദേശിക പൗരസമിതിയുടെ കൗൺസിലറുമായിരുന്നു.
Discussion about this post