ചെന്നൈ: രണ്ടര വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മ. തമിഴ്നാട് ദിണ്ഡിവനത്തിനടുത്താണ് കണ്ണില്ലാത്ത ക്രൂരത. സെഞ്ചി സ്വദേശിയായ തുളസിയാണ് കുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
കുഞ്ഞിനെ കട്ടിലില്‍ കിടത്തി മുഖത്ത് തുളസി നിരന്തരം ഇടിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഇതേത്തുടര്‍ന്ന് കുഞ്ഞിന്റെ വായില്‍നിന്ന് രക്തമൊഴുകുന്നതും ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു ദൃശ്യത്തില്‍ കുഞ്ഞിന്റെ കാലില്‍ അടിക്കുന്ന രംഗങ്ങളാണുള്ളത്. രക്തം വന്നിട്ടും മര്‍ദ്ദനം തുടരുന്നതും വീഡിയോയില്‍ കാണാം.
കുഞ്ഞിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ മര്‍ദിച്ചതെന്ന് യുവതി മൊഴി നല്കി. ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
Discussion about this post