ലഖ്നൗ: ബുലന്ദ്ഷഹര്‍ കലാപത്തില്‍ രണ്ട് മനുഷ്യര്‍ക്ക് ജീവന് നഷ്ടപ്പെട്ടത് മാത്രമേ പലരും കണ്ടിട്ടുള്ളു 21 പശുക്കള്‍ക്ക് ജീവന് നഷ്ടപ്പെട്ടത് ആരും കണ്ടില്ലെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ സഞ്ജയ് ശര്‍മ. കലാപുമായി ബന്ധപ്പെട്ട് മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തുറന്ന കത്തെഴുതിയതിന് തൊട്ടു പിന്നാലെയാണ് സഞ്ജയ് ശര്‍മയുടെ വിവാദ പ്രസ്താവന.
‘സുമിത്ത് എന്നയാളുടെയും ഒരു പോലിസ് ഉദ്യോഗസ്ഥന്റെയും മരണം മാത്രമാണ് നിങ്ങള്‍ കണ്ടത്. 21 പശുക്കള്‍ ചത്തൊടുങ്ങിയത് നിങ്ങള്‍ കണ്ടില്ല. പശുക്കളെ കൊലപ്പെടുത്തിയവരെ എത്രയും വേഗം കണ്ടെത്തണം. ഞങ്ങളുടെ ഗോമാതാവിനെ കൊലപ്പെടുത്തിയപ്പോഴാണ് ജനരോക്ഷം ഉയര്‍ന്നതെന്ന്’ എംഎല്‍എ പറഞ്ഞു.
Discussion about this post