ചെന്നൈ: സ്‌കൂള്‍ കുട്ടികള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ അണ്ണാ ഡിഎംകെ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും ചിത്രമുള്ള സ്‌കൂള്‍ ബാഗുകള്‍ മാറ്റേണ്ടതില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.
ആ തുക വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും സ്റ്റാലിന്‍ നിര്‍ദേശിച്ചു. ഇതിലൂടെ ഏകദേശം 13 കോടി രൂപയാണ് കുട്ടികളുടെ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുക. 65 ലക്ഷത്തോളം സ്‌കൂള്‍ ബാഗുകളിലാണ് ജയലളിതയുടേയും എടപ്പാടിയുടെയും ചിത്രം പതിച്ച് കഴിഞ്ഞ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തത്.
അധികാര മാറ്റത്തിനനുസരിച്ച്, പൊതുജനത്തിന്റെ പണം ഉപയോഗിച്ച് നിര്‍മിച്ച വന്‍പദ്ധതികള്‍ പോലും രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ അട്ടിമറിക്കപ്പെട്ടിടത്താണ് സ്റ്റാലിന്റെ നിര്‍ണായക തീരുമാനം വരുന്നത്.
ചിത്രങ്ങള്‍ മാറ്റേണ്ടതില്ല എന്ന സര്‍ക്കാര്‍ തീരുമാനം അണ്ണാ ഡി.എം.കെയുടെ മുതിര്‍ന്ന നേതാക്കളും സ്വാഗതം ചെയ്തു. എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് മുന്നോട്ടുപോകുന്ന ഭരണമാണ് തമിഴകത്ത് നടപ്പാക്കുന്നതെന്ന പ്രശംസയും സ്റ്റാലിന്‍ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.
വസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്ന സര്‍വേയില്‍ രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന സ്ഥാനത്ത് ഒന്നാമതെത്തിയത് സ്റ്റാലിനായിരുന്നു.