ന്യൂഡല്‍ഹി: ഇനി മുതല്‍ ഉപഭോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ കമ്പ്യൂട്ടറുകള്‍ പരിശോധിക്കാനുള്ള പത്ത് ഏജന്‍സികള്‍ക്ക് അനുമതി. കേന്ദ്രസര്‍ക്കാരാണ് ഇതിന് അനുമതി നല്‍കിയത്. ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയതായി ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കി. കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കുന്ന 10 ഏജന്‍സികളില്‍ സിബിഐ, എന്‍ഐഎ എന്നിവയാണ് പ്രധാനപ്പെട്ടവ.
പ്രധാനമായും വ്യക്തികളുടെ ഡാറ്റാ പിടിച്ചെടുക്കലാണ് ഏജന്‍സികളുടെ ലക്ഷ്യം. നേരത്തെ, ക്രിമിനലുകളുടേയോ കേസുകളില്‍ പ്രതികളായവരുടേയോ വ്യക്തിപരമായി കമ്പ്യൂട്ടറുകള്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം പ്രത്യേക അനുമതി വേണമെന്നില്ല.
അതേസമയം ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്കി. എന്‍കെ പ്രേമചന്ദ്രന് എംപിയാണ് നോട്ടീസ് നല്‍കിയത്.
Discussion about this post